Skip to main content

Posts

മീശ: വിവാദങ്ങള്‍ക്കായ് ഒരു നോവല്‍

                 മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരണമാരംഭിക്കുകയും രണ്ട് മൂന്ന് ലക്കങ്ങള്‍ക്കു ശേഷം പിന്‍വലിക്കേണ്ടി വരികയും ചെയ്ത എസ്. ഹരീഷ് എന്ന യുവ എഴുത്തുകാരന്റെ ' മീശ ' എന്ന നോവല്‍ രചിക്കപ്പെട്ടതു തന്നെ വിവാദമുണ്ടാക്കി വായനക്കാരെ ആകര്‍ഷിക്കുക എന്ന തരം താഴ്ന്ന ലക്ഷ്യത്തോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അരാഷ്ട്രവാദവും അഴിഞ്ഞാട്ടവും പ്രോത്സാഹിപ്പിക്കുമ്പോള്‍ , മതത്തെയും മതചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ഇത്തരം എഴുത്തുകുത്തുകളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാന്‍ കഴിയും. സാമൂഹിക പരിഷ്‌ക്കരണവും നവോത്ഥാനവുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന വ്യാജേന , പൊതുസമൂഹത്തെയും അവര്‍ പാരമ്പര്യമായി തുടര്‍ന്നു വരുന്ന വിശ്വാസങ്ങളെയും പ്രകോപനപരമായി അക്രമിക്കുകയും വിശ്വാസ സംബന്ധമായി നടക്കുന്ന ചൂഷണങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യാജേന അത്തരം സംഭവങ്ങള്‍ അനാവശ്യമായി കൊട്ടിഘോഷിച്ച് മതം ചൂഷണവും സങ്കുചിതത്വവും മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അവയുടെ പൊതുസ്വഭാവമാണ്. ലൈംഗികതയും മതവും കൂട്ടിക്കുഴയ്...

ഹിന്ദു-പാകിസ്ഥാന്‍ പരാമര്‍ശം; ബി.ജെ.പി നേതൃത്വം പ്രതിരോധത്തില്‍

                 ബി.ജെ.പി ഒരിക്കല്‍ കൂടി ഭരണത്തിലേറുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു-പാകിസ്ഥാനായി മാറുമെന്ന തന്റെ വിവാദ പരാമര്‍ശത്തില്‍ മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഉറച്ചു നിന്നത് ബി.ജെ.പിക്കു കടുത്ത തലവേദനയായി മാറി. ഹിന്ദു രാഷ്ട്രമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന തരൂറിന്റെ കടുത്ത ആരോപണത്തെ തള്ളാനോ കൊള്ളാനോ കഴിയാത്ത ഇതികര്‍ത്തവ്യമൂഢാവസ്ഥയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും. കടലിനും ചെകുത്താനുമിടയില്‍ പെട്ടതു പോലെ നിശ്ചലമായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. തരൂറിന്റെ ഹിന്ദു-പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ വാക്കുകള്‍ വിവാദമാക്കാന്‍ പോന്നതാണെന്നതു കൊണ്ട് അണികള്‍ സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കഠിന പ്രയത്‌നത്തിലേര്‍പ്പെട്ടപ്പോഴും തരൂര്‍ ഉയര്‍ത്തിയ ചോദ്യത്തിനു മുന്നില്‍ പകച്ചിരിക്കുകയാണ് നേതാക്കള്‍.                 ഹിന്ദു രാഷ്ട്ര സങ്കല്‍പത്തെ ബി.ജെ.പി അനുകൂലിക്കുന്നുണ്ടോ എന്നതാണ് ബി.ജെ.പിയെ കുഴക്കുന്ന ആ ചോദ...

ആലിംഗനവും കണ്ണിറുക്കലും; രാഹുലിന്റെ യുദ്ധതന്ത്രം വിജയിക്കുമോ?

                 ശക്തമായ തിരിച്ചു വരവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സൂചനകളാണ് കോണ്‍ഗ്രസിന്റെ ഓരോ രാഷ്ട്രീയ നീക്കവും നല്‍കിക്കൊണ്ടിരിക്കുന്നത്. അവസാനമായി , പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഗംഭീര പ്രഭാഷണവും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത് കണ്ണിറുക്കിയതുമെല്ലാം രാഷ്ട്രീയ നേട്ടങ്ങളാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് വേണം പറയാന്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി നേരിടാന്‍ പോകുന്ന കോണ്‍ഗ്രസിന് കരുത്തും ഊര്‍ജ്ജവും പകരാന്‍ പോകുന്നതായിരിക്കും ഇവയെല്ലാം എന്ന് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പുതിയ ഭാവങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. വിശാല സഖ്യത്തിനു തുടക്കം കുറിക്കാനുള്ള പദ്ധതിയും ഹിന്ദുത്വ-വര്‍ഗ്ഗീയ വിരുദ്ധ ചേരി എന്ന വ്യാഖ്യാനവും ജനങ്ങളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ആകര്‍ഷിക്കാന്‍ പോന്ന സംഗതികളായി മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ മുന്‍തൂക്കം നേടുമോ എന്ന ആശങ്ക ബിജെപി ക്യാമ്പില്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.          ...

ആധുനിക ലോകം സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍

അനന്തമായ, ചെന്നു ചേരാനിടമില്ലാത്ത ഒരു പ്രവാഹമാണ് സോഷ്യല്‍ മീഡിയ, ഒഴുക്കിനെതിരെ നീന്തുന്നവര്‍ ഒഴുക്കില്‍ പെട്ട് പരാജിതരായി വെള്ളം കുടിച്ചു പോകുന്ന മഹാപ്രവാഹം. അതിലേക്കിറങ്ങി നീന്തിത്തുടങ്ങിയവര്‍ കരകാണുക അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരിക്കും. സര്‍വ്വ വശങ്ങളിലേക്കും നീന്തി വശം കെട്ട് അവര്‍ അവസാനം വേര്‍പ്പെടുത്താനാവാത്ത വിധം അതില്‍ ലയിച്ചു പോകുന്നു. സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍, അനേകായിരം കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജലധാരകള്‍ കണ്ട് മനം കുളിരണിയും. വിവാദങ്ങളുടെ, അപകീര്‍ത്തി പ്രചാരണങ്ങളുടെ, അസത്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളൊരുക്കുന്ന ദുര്‍ഗന്ധത്തിന്റെ വിരസക്കൂട്ടുകള്‍ നാസിക മണ്ഡലങ്ങളില്‍ ഇരച്ചു കയറും. ഫേക്ക് ന്യൂസുകളുടെയും ഇന്‍ക്ലൂസീവുകളുടെയും അടിയൊഴുക്കുകളില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുന്നത് അനുഭവിച്ചറിയും. വ്യക്തിഹത്യകളുടെയും വൈരാഗ്യങ്ങളുടെയും കുപ്പിച്ചില്ലുകളെ വാ തൊടാതെ അകത്താക്കാന്‍ പഠിക്കും. വ്യക്തി പ്രഭാവത്തിന്റെ ബലൂണുകള്‍ ഊതി വീര്‍പ്പിക്കാന്‍ പരിശീലനം ലഭിക്കും. അപരിചിത വിഷയങ്ങളില്‍ പോലും നിര്‍ലോഭം അഭിപ്രായങ്ങള്‍ പുറത്തു വിടുന്ന യാന്ത്രികതയിലേക്കു...

ഇന്ത്യയെയും മോദിയെയും ചാക്കിലാക്കാനോ ഈ ജീപ്പ്?

GAL MOBILE JEEP മതേതര ഇന്ത്യയുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദി മാറിയതോടെ സുശക്തമായി ആരംഭിച്ച ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി വരാനിരിക്കുകയാണ്. 2017 ജൂലൈയില്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്റേറിയന്‍ കടലില്‍ സവാരി ചെയ്യാന്‍ വേണ്ടി അദ്ധേഹം ഉപയോഗിക്കുകയും തന്റെ ഇഷ്ടം അറിയിക്കുകയും ചെയ്ത ജീപ്പുമായാണ് അദ്ധേഹം ഇന്ത്യയിലേക്കു വരുന്നത്. കടല്‍ വെള്ളം ശുദ്ധീകരിക്കാനും അതിലെ ലവണാംശം കളയാനുമുള്ള അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള എഴുപതു ലക്ഷത്തോളം വില വരുന്ന GAL MOBILE JEEP ഇന്ത്യയിലേക്കു കൊണ്ടു വരുന്നത് ഇന്ത്യയെയും നരേന്ദ്ര മോദിയെയും ചാക്കിട്ടു പിടിക്കാനാണെന്നത് മനസ്സിലാക്കാന്‍ കേവലയുക്തി മാത്രം മതി. ദിവസവും 20,000 ലിറ്ററുകളോളം കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഇതു കൊണ്ടു കഴിയും എന്ന വിവരമടക്കം വന്‍ വാര്‍ത്തയാക്കി മോദി സ്വന്തം ബീബിവിനോട് (നെതന്യാഹു) ആവശ്യപ്പെട്ട കാര്യം സാധിപ്പിച്ചു നല്‍കാനുദ്ധേശിക്കുന്നതായി മുമ്...

ട്രംപിസത്തിന്റെ ദുരന്തങ്ങളും മൈക്കല്‍ വൂള്‍ഫിന്റെ പുസ്തകവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ജീവിത കാലത്തെ ചെയ്തികളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും മൈക്കല്‍ വൂള്‍ഫ് (MICHAEL WOLFF) എന്ന മാധ്യമ പ്രവര്‍ത്തകന്‍ രചിച്ച FIRE AND FURY: INSIDE THE TRUMP WHITE HOUSE എന്ന പുസ്തകം പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകം വിറ്റഴിക്കപ്പെടുകയും വന്‍ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. FIRE AND FURY: INSIDE THE TRUMP WHITE HOUSE ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും തെരഞ്ഞെടുത്തെന്നറിഞ്ഞപ്പോള്‍ അദ്ധേഹം സ്തബ്ധനായിപ്പോയെന്നും ഭാര്യ മെലാനിയ പൊട്ടിക്കരഞ്ഞെന്നും പ്രസിഡന്റ് പദവിയുടെ ഗൗരവവും ഉത്തരവാദിത്വവും ഉള്‍ക്കൊള്ളാതെ പലപ്പോഴും ട്രംപ് ഗെയിമുകള്‍ കളിക്കുകയാണ് ചെയ്തിരുന്നതെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ട്രംപിന്റെ മുന്‍ വിശ്വസ്തനും ഉപദേശകനുമായ സ്റ്റീവ് ബാനണിനെ ഉദ്ധരിച്ചു കൊണ്ട് പുസ്തകത്തില്‍ നിരത്തുന്നത്. ട്രംപിസം മൂലം ലോകം നേരിടുന്ന ദുരന്തങ്ങളുടെ കാരണമാണ് അതു വ്യക്തമാക്കുന്നത്. പ്രശസ്തി ലഭിക്കണമെന്ന ആഗ്രഹത്താല്‍ മാത്രം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രംപ് നയതന്ത്ര...

ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

ദലിത്-മറാഠ സംഘര്‍ഷമെന്ന പേരില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ, ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തില്‍ ദലിതുകള്‍ക്കു നേരെ നടന്ന സവര്‍ണ ആക്രമണത്തില്‍  ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച ദലിത് മുന്നേറ്റം ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തിനു ശുഭ പ്രതീക്ഷ പകരുന്നു. സവര്‍ണ ബ്രാഹ്മണ നേതാക്കള്‍ക്കെതിരെ തങ്ങളുടെ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരണയില്‍ അരലക്ഷത്തോളം വരുന്ന ദലിത് സമുദായാംഗങ്ങളാണ് ഐക്യത്തോടെ തെരുവിലിറങ്ങുകയും ഒരു ദിവസത്തെ പൂര്‍ണ ബന്ദ് വിജയകരമായി നടപ്പാക്കുകയും ചെയ്തത്. ജിഗ്നേഷ് മേവാനിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിക്കു നേരെ മഹാരാഷ്ട്രയിലെ സവര്‍ണ നേതാക്കള്‍, ബിജെപിയുടെ കൂടി പിന്തുണയോടെ സംഘര്‍ഷമുണ്ടാക്കിയതായിരുന്നു പ്രശ്‌നമെങ്കിലും, ദലിതുകള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ തന്നെ തെരുവിലിറങ്ങിയത് കുഴപ്പക്കാര്‍ക്ക് തിരിച്ചടിയായി മാറി. ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ ഇതിനെ പ്രതിരോധിക്കാന്‍ പോലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടും പ്രതിഷേധ ജ്വാല ആളിക്കത്തിച്ച് ദലിത് മുന്നേറ്റത്തിന്റെ തീവ്രത കൂട്ടി എന്നതും ജനാധിപത്യ ഇന്ത...

മുത്ത്വലാഖ് ബില്ല്‌: കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരം

അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ച മുത്ത്വലാഖ് സിവില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ക്രിമിനല്‍ കുറ്റമാക്കി മാറ്റി അതിന് കഠിന ശിക്ഷ നല്‍കുന്ന സ്ത്രീ സംരക്ഷണ ബില്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരമാണ്. സുപ്രീം കോടതി അസാധുവാക്കിയ നിയമത്തെ പുനര്‍ നിര്‍ണയം നടത്തി, മുത്ത്വലാഖ് ചൊല്ലിയാല്‍ സാധുവാകുമോ എന്നു സംശയിക്കാവുന്ന പുതിയ നിയമനിര്‍മ്മാണമാണ് ഇതിലൂടെ ഉണ്ടാകുന്നത്. മുത്ത്വലാഖിന്റെ പേരില്‍ ജയിലിലാക്കപ്പെടുന്ന ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വിച്ഛേദിക്കപ്പെടാതെ തന്നെ, അയാള്‍ അവള്‍ക്ക് ജീവനാംശം നല്‍കേണ്ടി വരുന്നതും ഗുരുതരമല്ലാത്ത സിവില്‍ കേസില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതുമായി നിരവധി തമാശകള്‍ ബില്ലിന്റെ ഭാഗമാണ്. ഏകസിവില്‍ കോഡ് എന്ന 'വോട്ട് പിടുത്ത അജണ്ട' അത്യാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിത ശ്രമം തിരിച്ചറിയാത്തിടത്തോളം കാലം മതേതര ഇന്ത്യയുടെ നാശഭീഷണി അവസാനിക്കില്ലെന്നുറപ്പാണ്. ലോക്‌സഭയില്‍ വോട്ടിനിട്ട് പാസായ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത് മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസ്യമാണെങ്കിലും രാജ്യസഭയില്‍ അതിനെ എതിര്‍ക്കുന്നവര്‍ പോലും വിഷ...

ശിഹാബുദ്ധീൻറെ സ്വയം പരിഹാസവും മര്യാദയുടെ അർത്ഥവും

അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറും സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മുഖ്യസാരഥിയും കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉസ്താദിനെതിരെ മലയാളം എഴുത്തുകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് എയ്തുവിട്ട കൂരമ്പ് ആകാശത്തേക്ക് മലര്‍ന്നു തുപ്പിയതു പോലെ സ്വന്തം മേല്‍ പതിക്കുകയാണുണ്ടായത് എന്നത് രസാവഹം തന്നെ. നിരവധി പുസ്തക രചനകള്‍ നിര്‍വ്വഹിക്കുകയും വൈജ്ഞാനിക ലോകത്തിനു സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്ത ഉസ്താദിനെ സങ്കുചിത പരിസരത്തു നിന്നു കൊണ്ടുള്ള തന്റെ രചനകളെക്കുറിച്ച് അഹങ്കരിച്ച് അപമര്യാദ ഒലിച്ചിറങ്ങുന്ന വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കാനുള്ള വിഫല ശ്രമം കാഴ്ച്ച വെച്ചത് സ്വയം പരിഹാസമായിരുന്നു. മലയാളത്തെക്കുറിച്ച് കൂടുതലൊന്നും പറയാനുണ്ടോ, ഈ ശിഹാബുദ്ധീന്?         അദ്ധേഹത്തിൻറെ പോസ്റ്റ് നോക്കൂ. ആരെയാണദ്ധേഹം മര്യാദ പഠിപ്പിക്കുന്നത്? അതിനദ്ധേഹം ഉപയോഗിച്ച വാക്കുകൾ മര്യാദയുടേതാണോ? വിവാദങ്ങൾക്കിടയിൽ കിടന്നുരുണ്ട് രണ്ട് പോസ്റ്റുകൾ നടത്തിയാൽ ജനശ്രദ്ധ നേട...

എംടിയുടെ വിവാദ പരാമര്‍ശം: യാഥാര്‍ത്ഥ്യമെന്ത്?

മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായിരിക്കാം എംടി വാസുദേവന്‍ നായര്‍. പക്ഷേ, എന്തു പറഞ്ഞാലും അദ്ധേഹം നടത്തിയെന്നു പറയുന്ന പരാമര്‍ശം തീര്‍ത്തും മതേതര വിരുദ്ധവും ഭാരതത്തിന്റെ പാരമ്പര്യത്തിനോട് നിരക്കാത്തതുമാണെന്നതില്‍ സംശയമില്ല.                                 "ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്നു പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്?" എന്നതായിരുന്നു അദ്ധേഹത്തിന്റെ പരാമര്‍ശമായി ആരോപിക്കപ്പെട്ടത്. തുടര്‍ന്ന്, 'ഇങ്ങനെ ഒരു ക്യാമ്പില്‍ പങ്കെടുക്കുന്ന ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ?' എന്ന് ചോദിച്ചതായി അദ്ധേഹം തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍, ആരോപിക്കപ്പെട്ടതു പോലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമായല്ല താന്‍ അതു പറഞ്ഞെന്നും അദ്ധേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ മതേതര ഇന്ത്യയുടെ പ്രതീകമാണെന്ന് പറഞ്ഞു കൊണ്ട് അദ്ധേഹത്തിന് പിന്തുണയര്‍പ്പിച്ച് ശിഹാബു...

Are you an Anti-Indian or not?

Are you an Anti-Indian or not? ഇന്ത്യ തിരിച്ചറിയേണ്ടത്... ഇന്ത്യ നമ്മുടെ സ്വപ്നം ഇന്ത്യയെ പിന്തുണക്കൂ... ജനാധിപത്യത്തെ രക്ഷിക്കൂ... Support INDIA, Not Anti-INDIA

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...

മോദി ഭരണം: ചില യാഥാര്‍ത്ഥ്യങ്ങള്‍

        കേന്ദ്രഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ഒരു പദ്ധതിയും രാജ്യപുരോഗതി എന്ന ലക്ഷ്യത്തിലായിരുന്നില്ല. തന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. അധികാരം തന്റെ കൈകളില്‍ ഭദ്രമായിരിക്കണം എന്ന സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാണ് നോട്ട് നിരോധനം മുതല്‍ കേരളത്തിലെ ജനരക്ഷാ യാത്ര വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഭരണത്തിന് പെട്ടെന്നൊന്നും അന്ത്യമുണ്ടാകരുതെന്ന അതിമോഹമാണ് നോട്ടു നിരോധനം എന്ന സാഹസത്തിലേക്ക് മോദിയെ എടുത്തു ചാടച്ചത്. പാവപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന മഹാനാണ് മോദി എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. കള്ളപ്പണ വേട്ട എന്ന ആശയം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഒരളവോളം സഹായിച്ചിരുന്നു എന്നു തന്നെ സാരം.         ജിഎസ്ടി എന്ന ഒറ്റ നികുതി നയം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ചതും ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്. മേല്‍പ്പറഞ്ഞ രണ്ട് നീക്കങ്ങളും അതിസാഹസികമാണെന്...

പുതുവർഷം ആഗതമായപ്പോൾ

   ത്യാഗോജ്ജ്വലമായ ഹിജ്‌റയുടെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. അല്ലാഹുവിന്റെ ദീനില്‍ വിശ്വസിച്ചതിന്റെ പേരില്‍ പീഡനങ്ങളേറ്റു വാങ്ങിയ റസൂലും സ്വഹാബികളും ഹിജ്‌റ പോയപ്പോള്‍ മദീനയിലെ നിര്‍മല ഹൃദയര്‍ അവരെ സസ്‌നേഹം സ്വാഗതം ചെയ്തു. എന്നാല്‍, ഇസ്‌ലാമിന്റെ പേരില്‍ പീഡനങ്ങളും മര്‍ദ്ധനങ്ങളും സഹിച്ചു കൊണ്ട് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുനരാലോചിക്കാനുള്ളതാകട്ടെ ഈ പുതുവര്‍ഷപ്പുലരി എന്നാശംസിക്കുന്നു.

ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലേ സ്വാതന്ത്ര്യമെന്ന സ്വപ്നം?

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ ജനത ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തന്നെയാണോ തങ്ങള്‍ ആഘോഷിച്ചത് എന്ന് സന്ദേഹിക്കേണ്ടി വന്നു. ഗൗരി ലങ്കേഷ് എന്ന ആധുനിക ഇന്ത്യയുടെ 'സ്വാതന്ത്ര്യ സമര പോരാളി' സ്വാതന്ത്ര്യ ധ്വംസകരുടെ കറുത്ത കരങ്ങളാല്‍ ജീവന്‍ വെടിഞ്ഞ സംഭവം ജനാധിപത്യ വിശ്വാസികള്‍ക്ക് താങ്ങാനാവാത്തതായിരുന്നു. ആ സമര്‍പ്പിത ജീവിതത്തിന്റെ നിര്‍ഭാഗ്യകരമായ ദാരുണാന്ത്യം ഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത പാട് കൂടി തുന്നിച്ചേത്തു. ഈയവസരത്തില്‍, യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം നിലവിലുണ്ടോ എന്ന വസ്തുതാപരമായ വീക്ഷണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അനല്‍പമായ പ്രസക്തിയുണ്ടല്ലോ. സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇതു വരെയുള്ള ഇന്ത്യയെ കൃത്യമായി അവലോകനം ചെയ്താല്‍ ഇന്ത്യ 'സ്വതന്ത്ര രാജ്യം' എന്ന സ്വപ്നം ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല എന്ന വസ്തുത ബോധ്യമാകും. 2014ല്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്തതു മുതല്‍ ഇന്ത്യ അനുഭവ...