Skip to main content

ട്രംപിസത്തിന്റെ ദുരന്തങ്ങളും മൈക്കല്‍ വൂള്‍ഫിന്റെ പുസ്തകവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ജീവിത കാലത്തെ ചെയ്തികളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും മൈക്കല്‍ വൂള്‍ഫ് (MICHAEL WOLFF) എന്ന മാധ്യമ പ്രവര്‍ത്തകന്‍ രചിച്ച FIRE AND FURY: INSIDE THE TRUMP WHITE HOUSE എന്ന പുസ്തകം പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകം വിറ്റഴിക്കപ്പെടുകയും വന്‍ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Fire and Fury: Inside the Trump White House
FIRE AND FURY: INSIDE THE TRUMP WHITE HOUSE
ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും തെരഞ്ഞെടുത്തെന്നറിഞ്ഞപ്പോള്‍ അദ്ധേഹം സ്തബ്ധനായിപ്പോയെന്നും ഭാര്യ മെലാനിയ പൊട്ടിക്കരഞ്ഞെന്നും പ്രസിഡന്റ് പദവിയുടെ ഗൗരവവും ഉത്തരവാദിത്വവും ഉള്‍ക്കൊള്ളാതെ പലപ്പോഴും ട്രംപ് ഗെയിമുകള്‍ കളിക്കുകയാണ് ചെയ്തിരുന്നതെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ട്രംപിന്റെ മുന്‍ വിശ്വസ്തനും ഉപദേശകനുമായ സ്റ്റീവ് ബാനണിനെ ഉദ്ധരിച്ചു കൊണ്ട് പുസ്തകത്തില്‍ നിരത്തുന്നത്. ട്രംപിസം മൂലം ലോകം നേരിടുന്ന ദുരന്തങ്ങളുടെ കാരണമാണ് അതു വ്യക്തമാക്കുന്നത്. പ്രശസ്തി ലഭിക്കണമെന്ന ആഗ്രഹത്താല്‍ മാത്രം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രംപ് നയതന്ത്രജ്ഞനോ മികച്ച ഭരണാധികാരിയോ അല്ലെന്ന ആരോപണത്തെ ശരിവെക്കുകയാണ് പുസ്തകം.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് കൊലവിളിയും യുദ്ധപ്രഖ്യാപനവും നടത്തി ലോകത്തെ വിറപ്പിക്കുകയും വിവിധ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ നിരോധനവും ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതുമൊക്കെ ട്രംപിന്റെ പക്വതയില്ലായ്മയിലേക്കും ബുദ്ധിഭ്രമത്തിലേക്കുമുള്ള സൂചനകയാണെന്ന വാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വൈറ്റ് ഹൗസ് വാസത്തെക്കുറിച്ചും വിചിത്ര സ്വഭാവത്തെക്കുറിച്ചുമുള്ള പുസ്തകമിറങ്ങിയത് എന്നതു കൊണ്ടു തന്നെ അതു ജനകീയമാവുകയും ചെയ്തു. ട്രംപിന്റെ വിശ്വസ്തരും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ ഉദ്യോഗസ്ഥ മേധാവികളും കൂടിക്കാഴ്ച്ച നടത്തിയ സംഭവവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
MICHAEL WOLFF
 MICHAEL WOLFF
ആണവയുദ്ധത്തിനു മടി കാണിക്കില്ലെന്നു പ്രഖ്യാപിക്കാന്‍ മാത്രം ബുദ്ധിശൂന്യത ട്രംപിനെ ബാധിച്ചിട്ടുണ്ട് എന്ന വാദം എളുപ്പം തള്ളിക്കളയാനാവില്ല. ഏതു നിമിഷവും യുദ്ധം ആരംഭിക്കാവുന്ന ബട്ടണ്‍ തന്റെ പക്കലുണ്ടെന്ന് വീരവാദം മുഴക്കിയ ട്രംപിസം ദുരന്തങ്ങളാണ് ലോകത്തിനു സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അദ്ധേഹത്തിന്റെ കുട്ടികളെപ്പോലുള്ള സംസാരരീതിയും സ്വന്തം മകളുടെ പരിഹാസം പോലും ഏറ്റു വാങ്ങിയ 'നയതന്ത്രജ്ഞത'യും വിവിധ രാജ്യങ്ങള്‍ക്കെതിരെയുള്ള അക്രമപരമായ കടന്നുകയറ്റങ്ങളും മറ്റെന്താണ് സൂചിപ്പിക്കുന്നത്? വൈറ്റ് ഹൗസില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുകയും മുസ്‌ലിംകളെ ലക്ഷ്യം വെച്ച് യാത്രാ വിലക്കുകള്‍ പ്രഖ്യാപിക്കുകയും ഫലസ്തീനെതിരായ ഇസ്രായേല്‍ കടന്നുകയറ്റങ്ങള്‍ക്കു പിന്തുണ നല്‍കുകയും പാകിസ്താനെതിരെയും ഇറാനെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ട്രംപിന്റെ അപക്വ നിലപാടുകള്‍ മറ്റെന്താണ് വ്യക്തമാക്കുന്നത്? ഈ ചോദ്യങ്ങളുടെ സുവ്യക്ത മറുപടിയാണ് ട്രംപിസത്തിന്റെ ദുരന്തങ്ങള്‍ വിവരിക്കുന്ന മൈക്കല്‍ വൂള്‍ഫിന്റെ പുസ്തകം.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...