Skip to main content

ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

ദലിത്-മറാഠ സംഘര്‍ഷമെന്ന പേരില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ, ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തില്‍ ദലിതുകള്‍ക്കു നേരെ നടന്ന സവര്‍ണ ആക്രമണത്തില്‍  ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച ദലിത് മുന്നേറ്റം ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തിനു ശുഭ പ്രതീക്ഷ പകരുന്നു. സവര്‍ണ ബ്രാഹ്മണ നേതാക്കള്‍ക്കെതിരെ തങ്ങളുടെ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരണയില്‍ അരലക്ഷത്തോളം വരുന്ന ദലിത് സമുദായാംഗങ്ങളാണ് ഐക്യത്തോടെ തെരുവിലിറങ്ങുകയും ഒരു ദിവസത്തെ പൂര്‍ണ ബന്ദ് വിജയകരമായി നടപ്പാക്കുകയും ചെയ്തത്. ജിഗ്നേഷ് മേവാനിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിക്കു നേരെ മഹാരാഷ്ട്രയിലെ സവര്‍ണ നേതാക്കള്‍, ബിജെപിയുടെ കൂടി പിന്തുണയോടെ സംഘര്‍ഷമുണ്ടാക്കിയതായിരുന്നു പ്രശ്‌നമെങ്കിലും, ദലിതുകള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ തന്നെ തെരുവിലിറങ്ങിയത് കുഴപ്പക്കാര്‍ക്ക് തിരിച്ചടിയായി മാറി.
ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍
ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍
ഇതിനെ പ്രതിരോധിക്കാന്‍ പോലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടും പ്രതിഷേധ ജ്വാല ആളിക്കത്തിച്ച് ദലിത് മുന്നേറ്റത്തിന്റെ തീവ്രത കൂട്ടി എന്നതും ജനാധിപത്യ ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാല്‍, ദലിതുകളും മറാഠകളും തമ്മിലുള്ള സംഘര്‍ഷമായി സംഭവത്തെ ചിത്രീകരിച്ച് അതിനു മറ്റൊരു മാനം നല്‍കാന്‍ പോലീസിന്റെ സഹായത്തോടെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും പിന്തുണയോടെയും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തെറ്റിദ്ധാരണ ജനിപ്പിക്കും വിധമുള്ള മാധ്യമ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ചെയ്യപ്പെട്ടുവെങ്കിലും ദലിതുകളുടെ ഈ പുറപ്പാട് ഒരു നവോത്ഥാനത്തിന്റെ തുടക്കമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പിനെയും ഇത്തരമൊരു ഐക്യമനോഭാവത്തോടെ നേരിട്ടാല്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ എന്നത് മറ്റൊരു വസ്തുത.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരിലും മറ്റു നിസ്സാര കാര്യകാരണങ്ങള്‍ക്കു വേണ്ടിയും ക്രൂര പീഡനങ്ങളും അടിച്ചമര്‍ത്തലുകളും സഹിച്ചു കൊണ്ടിരിക്കുന്ന ദലിത് വിഭാഗങ്ങള്‍ ഐക്യത്തോടെയുള്ള ഒറ്റക്കുതിപ്പില്‍ തങ്ങളുടെ വിജയം സ്വപ്നം കാണുന്നുണ്ട്. സവര്‍ണ മേധാവിത്വം അവസാനിപ്പിക്കാനും തുല്ല്യനീതി നിലവില്‍ വരുത്താനുമുള്ള കരുത്തും ആര്‍ജ്ജവവും ഞങ്ങള്‍ക്കുണ്ട് എന്നതായിരുന്നു ഭീമ കൊറെഗാവ് യുദ്ധവാര്‍ഷികത്തിലും അതിനു ശേഷമുള്ള പ്രതിഷേധ പരിപാടികളിലും ദലിത് സമൂഹം നല്‍കിയ സന്ദേശം. അതിലാണ് ഇന്ത്യയുടെ ഭാവിയും ജനാധിപത്യത്തിന്റെ ശുഭപ്രതീക്ഷകളും അടങ്ങിയിരിക്കുന്നത്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...