കേരള ജനത അതിഭീകരമായ ദുരന്തങ്ങള്‍ക്കു നടുവില്‍ വിലപിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയവും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും സോയില്‍ പമ്പിങും അടങ്ങുന്ന ദുരന്തങ്ങളുടെ മഹാനിര ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന രൂപത്തില്‍ ജീവനുകള്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. വൃക്ഷങ്ങളും സസ്യലതാദികളും വീടുകളും കെട്ടിടങ്ങളും എല്ലാം പൊളിഞ്ഞും തകര്‍ന്നും വീണു കൊണ്ടിരിക്കുന്നു. ശവക്കല്ലറകളില്‍ നിന്നും മൃതശരീരങ്ങള്‍ പുറന്തള്ളപ്പെട്ട സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാസര്‍കോടും കണ്ണൂരിന്റെ ചില ഭാഗങ്ങളും ഒഴിച്ച് മിക്ക സ്ഥലങ്ങളും ദുരന്തത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ രുചിച്ചറിഞ്ഞു. ഇത്രത്തോളം ഭീകരമായ ഒരു സാഹചര്യം കേരളക്കാരായ നമ്മെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണെന്ന കാര്യം വിസ്മരിച്ചു കൂടാ. പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യന്‍ തന്നെ പ്രകൃതിയെ കൊന്നു തിന്നുന്ന പ്രവണത വര്‍ദ്ധിച്ചു വന്നപ്പോള്‍ , പ്രകൃതിക്കു സംരക്ഷണം ലഭിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന വലിയ പാഠം കേരളീയ ജനതക്ക് നല്‍കാന്‍ ഒരു വലിയ ...