Skip to main content

Posts

Showing posts from February, 2017

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

പ്രധാനമന്ത്രിയുടെ മൗനവ്രതം എന്നവസാനിക്കും?

   മൗനത്തിലൂടെയും ഒളിച്ചുകളിയിലൂടെയും രക്ഷപ്പെടാന്‍ നോക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വഞ്ചിക്കുകയല്ലേ? ഏതു വിഷയം വരുന്ന സമയത്തും അതില്‍ ഇടപെടാതിരിക്കാനുള്ള തന്ത്രമായി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കീഴ്വഴക്കം പോലും തിരുത്തിയെഴുതി, ചോദ്യങ്ങളില്‍ നിന്നും മനഃപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയാണ് ഫാസിസ്റ്റ് നേതാവ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ച് പാര്‍ലമെന്റില്‍ പോലും ചോദ്യോത്തര വേള കഴിഞ്ഞതിനു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന മോദി മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പുകള്‍ നല്‍കി തടിതപ്പുന്നു.    ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാര്‍ മാധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തപ്പോള്‍, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ, ചോദ്യങ്ങള്‍ക്കുള്ള അവസരം നിഷേധിച്ച് താന്‍ എഴുതി നല്‍കുന്നതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്ന ഏകാധിപത്യ നിലപാട് പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്. താന്‍ അവകാശപ്പെടുന്ന വിദ്യാഭ്യാസ നിലവാരം തനിക്കുണ്ടെന്ന് പോലും തെള...

തിരുനബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കേണ്ടത് മൗലിദുകളോതി

   തിരുനബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കേണ്ടത് മൗലിദുകളോതിയാണെന്ന് മനസ്സിലാക്കാതെ മാല-മൗലിദുകളെ ഇസ് ലാമിക വിരുദ്ധമെന്ന് ആക്ഷേപിക്കുന്നവര്‍ ആഖിറത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, ഖുര്‍ആനികാധ്യാപനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളിലൊന്നാണ് ദൈവാനുഗ്രഹങ്ങളില്‍ സന്തോഷിക്കുക എന്നത്. എന്ന് മാത്രമല്ല, തിരുനബിയെ കാരുണ്യവും അനുഗ്രഹവുമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത് എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഇതില്‍ നിന്നും തന്നെ, റസൂലിന്റെ ജീവിതത്തിലെ വിവിധ സംഭവവികാസങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തുന്നത് വളരെയേറെ മഹത്വപൂര്‍ണമായ കാര്യമാണ് എന്ന് കേവലബുദ്ധിയുള്ളവര്‍ക്കു പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ച് വിഡ്ഢികളായ ചിലയാളുകള്‍ നടത്തുന്ന പ്രചരണത്തില്‍ കുടുങ്ങിപ്പോയവരാണ് മൗലിദുകള്‍ പാരായണം ചെയ്യുന്നതിനെ അന്ധമായി ആക്ഷേപിക്കുന്നത്. ഇസ്‌ലാം മതം പരിശുദ്ധ റസൂലിന്റെ ജന്മദിനത്തില്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് ആജ്ഞാപിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, പമ്പരവിഡ്ഢികളായ ചിലര്‍ നടത്തുന്ന കഴമ്പില്ലാത്ത വാദങ്ങള്‍ ഇസ് ലാമിനുള്ള സ്വ...

നോക്കുകുത്തിയാവുന്ന ഇന്ത്യന്‍ ഭരണഘടന

   നാശഭീഷണിനേരിടുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പരിതാപകരാവസ്ഥയ്ക്കാണ് ഇന്ത്യ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പൗരന്മാര്‍ക്ക് ജീവിക്കാനും പ്രതിഷേധിക്കാനും വിയോജിപ്പുകള്‍ രേഖപ്പെടുത്താനും മൗലികാവകാശങ്ങള്‍ നേടാനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിലൂടെ ഭരണഘടനാധ്വംസനമാണ് നടക്കുന്നത്. ഭരണഘടനാ വിരുദ്ധതയ്ക്ക് ഭരണഘടന തന്നെ സാക്ഷ്യംവഹിക്കുന്ന അത്യപൂര്‍വ്വമായിരുന്ന അവസ്ഥ. ഇന്നത് സര്‍വ്വ മേഖലകളും സര്‍വ്വസാധാരണമായിരിക്കുന്നു.    ഭരണഘടനാ വിരുദ്ധതയും ഭരണകൂട വിരുദ്ധതയും തിരിച്ചറിയാത്തവരാണ് ഭരണഘടനയെ നോക്കുകുത്തികളാക്കുന്നത്. ഭരണകൂട വിരുദ്ധത പ്രകടിപ്പിക്കാന്‍ ഭരണഘടന ഓരോ പൗരനും അനുവാദം നല്‍കുന്നുണ്ട് എന്നത് മാത്രമാണ് ഇവ രണ്ടും തമ്മിലുള്ള ഏക ബന്ധം. ഭരണഘടനാവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണം പ്രതിപക്ഷം എന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സംവിധാനത്തിന്റെ പോരായ്മകളും പരിഹരിക്കാവുന്ന പ്രത്യേക സംവിധാനമാണ്. ന്യൂനപക്ഷത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമകാലിക ഇന്ത്യന്‍ നേതൃത്വത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്നായിമാറുന്നതും ആശങ്കാജനകമാണ്. എല്ലാ വിധ അവകാശങ്ങളും, അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ...