മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായിരിക്കാം എംടി വാസുദേവന്‍ നായര്‍. പക്ഷേ, എന്തു പറഞ്ഞാലും അദ്ധേഹം നടത്തിയെന്നു പറയുന്ന പരാമര്‍ശം തീര്‍ത്തും മതേതര വിരുദ്ധവും ഭാരതത്തിന്റെ പാരമ്പര്യത്തിനോട് നിരക്കാത്തതുമാണെന്നതില്‍ സംശയമില്ല. "ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്നു പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്?" എന്നതായിരുന്നു അദ്ധേഹത്തിന്റെ പരാമര്‍ശമായി ആരോപിക്കപ്പെട്ടത്. തുടര്‍ന്ന്, 'ഇങ്ങനെ ഒരു ക്യാമ്പില്‍ പങ്കെടുക്കുന്ന ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ?' എന്ന് ചോദിച്ചതായി അദ്ധേഹം തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍, ആരോപിക്കപ്പെട്ടതു പോലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമായല്ല താന്‍ അതു പറഞ്ഞെന്നും അദ്ധേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ മതേതര ഇന്ത്യയുടെ പ്രതീകമാണെന്ന് പറഞ്ഞു കൊണ്ട് അദ്ധേഹത്തിന് പിന്തുണയര്‍പ്പിച്ച് ശിഹാബു...