Skip to main content

എംടിയുടെ വിവാദ പരാമര്‍ശം: യാഥാര്‍ത്ഥ്യമെന്ത്?

മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായിരിക്കാം എംടി വാസുദേവന്‍ നായര്‍. പക്ഷേ, എന്തു പറഞ്ഞാലും അദ്ധേഹം നടത്തിയെന്നു പറയുന്ന പരാമര്‍ശം തീര്‍ത്തും മതേതര വിരുദ്ധവും ഭാരതത്തിന്റെ പാരമ്പര്യത്തിനോട് നിരക്കാത്തതുമാണെന്നതില്‍ സംശയമില്ല.                    
            "ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്നു പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്?" എന്നതായിരുന്നു അദ്ധേഹത്തിന്റെ പരാമര്‍ശമായി ആരോപിക്കപ്പെട്ടത്. തുടര്‍ന്ന്, 'ഇങ്ങനെ ഒരു ക്യാമ്പില്‍ പങ്കെടുക്കുന്ന ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ?' എന്ന് ചോദിച്ചതായി അദ്ധേഹം തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍, ആരോപിക്കപ്പെട്ടതു പോലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമായല്ല താന്‍ അതു പറഞ്ഞെന്നും അദ്ധേഹം വ്യക്തമാക്കി.
എംടി വാസുദേവന്‍ നായര്‍ മതേതര ഇന്ത്യയുടെ പ്രതീകമാണെന്ന് പറഞ്ഞു കൊണ്ട് അദ്ധേഹത്തിന് പിന്തുണയര്‍പ്പിച്ച് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവടക്കമുള്ള ചില എഴുത്തുകാരും ബ്ലോഗര്‍മാരുമൊക്കെ രംഗത്തു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയാവുകയും നിരവധി പ്രതികരണങ്ങളുണ്ടാവുകയും ചെയ്തിരുന്നു ഈ വിഷയം.
ഇത്രയും പറഞ്ഞത്, മനസ്സാക്ഷിയുള്ള മുഴുവന്‍ ഭാരതീയരോടും ഒരു ചോദ്യം ചോദിക്കാനാണ്. ഇന്ത്യയെന്ന നമ്മുടെ മതേതര രാജ്യത്തിലെ പൗരന്മാരെന്ന നിലയില്‍ ഓരോ ഇന്ത്യക്കാരും പ്രതികരിക്കേണ്ട വിഷയമാണിതെന്ന് മനസ്സിലാക്കണം.
എംടി വാസുദേവന്‍ നായര്‍ നടത്തിയെന്ന ആരോപണമുയര്‍ന്ന പ്രസ്താവന മതേതര വിരുദ്ധമല്ലേ? അല്ലെന്നു പറയാന്‍ ചങ്കുറപ്പുള്ള ആരെങ്കിലും ഇപ്പറഞ്ഞവരിലുണ്ടോ? തന്റെ പരാമര്‍ശം അദ്ധേഹം തന്നെ സമ്മതിച്ചതാണെന്നതിനെക്കുറിച്ചല്ല ചോദ്യം. മതേതര ഇന്ത്യക്കു നിരക്കാത്ത വാക്കുകള്‍ ആരു ഛര്‍ദ്ധിച്ചാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന പൊതുമനോഭാവത്തെ സംഘികള്‍ക്കൊപ്പം നിന്ന് നശിപ്പിക്കാനുള്ള ശ്രമത്തില്‍ പരോക്ഷമായെങ്കിലും ചില ഇടപെടലുകള്‍ ഈ വാക്കുകള്‍ വിമര്‍ശനമായി സ്വീകരിക്കണമെന്ന വാദം ഉന്നയിക്കുന്നവര്‍ നടത്തിയിട്ടുണ്ട് എന്നു പറഞ്ഞാല്‍ തെറ്റാകുമെന്ന് തോന്നുന്നില്ല.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...