മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരണമാരംഭിക്കുകയും രണ്ട് മൂന്ന് ലക്കങ്ങള്‍ക്കു ശേഷം പിന്‍വലിക്കേണ്ടി വരികയും ചെയ്ത എസ്. ഹരീഷ് എന്ന യുവ എഴുത്തുകാരന്റെ ' മീശ ' എന്ന നോവല്‍ രചിക്കപ്പെട്ടതു തന്നെ വിവാദമുണ്ടാക്കി വായനക്കാരെ ആകര്‍ഷിക്കുക എന്ന തരം താഴ്ന്ന ലക്ഷ്യത്തോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അരാഷ്ട്രവാദവും അഴിഞ്ഞാട്ടവും പ്രോത്സാഹിപ്പിക്കുമ്പോള്‍ , മതത്തെയും മതചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ഇത്തരം എഴുത്തുകുത്തുകളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാന്‍ കഴിയും. സാമൂഹിക പരിഷ്‌ക്കരണവും നവോത്ഥാനവുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന വ്യാജേന , പൊതുസമൂഹത്തെയും അവര്‍ പാരമ്പര്യമായി തുടര്‍ന്നു വരുന്ന വിശ്വാസങ്ങളെയും പ്രകോപനപരമായി അക്രമിക്കുകയും വിശ്വാസ സംബന്ധമായി നടക്കുന്ന ചൂഷണങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യാജേന അത്തരം സംഭവങ്ങള്‍ അനാവശ്യമായി കൊട്ടിഘോഷിച്ച് മതം ചൂഷണവും സങ്കുചിതത്വവും മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അവയുടെ പൊതുസ്വഭാവമാണ്. ലൈംഗികതയും മതവും കൂട്ടിക്കുഴയ്...