Skip to main content

Posts

Showing posts from March, 2019

കൈയ്യും കൂപ്പി ഏമാന്മാര്‍; ജനാധിപത്യം നടക്കട്ടെ

    തെരഞ്ഞെടുപ്പ് അടുത്തതോടെ ഏമാന്മാര്‍ കൈയ്യും കൂപ്പി നടന്നു തുടങ്ങി. പ്രധാനമന്ത്രിയടങ്ങുന്ന ' ജനസേവകര്‍ ' സകല ജനങ്ങളെയും അഭിവാദ്യം ചെയ്തും ' ബഹുമാനിച്ചും ' ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണുമ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും ' ജനാധിപത്യം ' കാണാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാന്‍ തോന്നുന്നു. പണം വാരിയെറിഞ്ഞും വാഗ്ദ്ധാനപ്പെരുമഴകള്‍ പെയ്യിച്ചും രംഗം കൊഴുപ്പിച്ച് എങ്ങനെയെങ്കിലും അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു കസേര ഒപ്പിക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ചിരി വരുന്നു.     ജനങ്ങളെ കഴുതകളാക്കുന്നവര്‍ക്ക് ഈ ഗതി തന്നെ വരണം. ചിലപ്പോള്‍ , അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും , കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന്. അതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത് , ഈയടുത്ത് ഏതോ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണിലെ രംഗം. പാമ്പ് രൂപികളായ നേതാക്കള്‍ ഓന്തുകളായ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങളുമായി വരുന്ന രംഗം. പാമ്പുകള്‍ പരസ്പരം പറയുന്നതിങ്ങനെയാണ്: ' ഇവര്‍ക്ക് വേണ്ടത് വാഗ്ദ്ധാനങ്ങളാണ് , അതെത്രയും കൊടുത്തോളൂ. ഒന്നും പേടിക്കാനില്ല , അവര്‍ പെട്ടെന്നു മറന്നു പോകുന്ന കൂട്ടരാണ് '. ചിന്തിച...

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം; ഈ ചോദ്യങ്ങള്‍ക്ക് ആരു മറുപടി പറയും?

    വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കെപിസിസി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനു സഹായകമാകുമെന്ന നിഗമനത്തിലാണിത്. എന്നാല്‍ , കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മത്സരത്തിനായി എത്തുന്നത് നിരവധി ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇട നല്‍കുന്നുണ്ട്. അതോടൊപ്പം , ഈ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിരുദ്ധമാകുമോ എന്ന പരിശോധനയും അനിവാര്യമാണ്.     ഒന്നാമതായി , ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ ബിജെപിക്കെതിരെയാണല്ലോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ മത്സരിക്കേണ്ടത്. എന്നാല്‍ , അദ്ദേഹം ബിജെപി ചിത്രത്തിലില്ലാത്ത ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ ഫലത്തില്‍ അവിടെ ബിജെപിയെ പ്രമോട്ട് ചെയ്യുന്ന ഒരു നീക്കമായി അതു മാറില്ലേ ? കേരളത്തില്‍ ആരെങ്കിലും ബിജെപിക്കെതിരെ മത്സരിക്കുമോ , മത്സരിക്കാമോ ...