ത്യാഗോജ്ജ്വലമായ ഹിജ്‌റയുടെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. അല്ലാഹുവിന്റെ ദീനില്‍ വിശ്വസിച്ചതിന്റെ പേരില്‍ പീഡനങ്ങളേറ്റു വാങ്ങിയ റസൂലും സ്വഹാബികളും ഹിജ്‌റ പോയപ്പോള്‍ മദീനയിലെ നിര്‍മല ഹൃദയര്‍ അവരെ സസ്‌നേഹം സ്വാഗതം ചെയ്തു. എന്നാല്‍, ഇസ്‌ലാമിന്റെ പേരില്‍ പീഡനങ്ങളും മര്‍ദ്ധനങ്ങളും സഹിച്ചു കൊണ്ട് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുനരാലോചിക്കാനുള്ളതാകട്ടെ ഈ പുതുവര്‍ഷപ്പുലരി എന്നാശംസിക്കുന്നു.
വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...
Comments
Post a Comment