Skip to main content

Posts

കൈയ്യും കൂപ്പി ഏമാന്മാര്‍; ജനാധിപത്യം നടക്കട്ടെ

    തെരഞ്ഞെടുപ്പ് അടുത്തതോടെ ഏമാന്മാര്‍ കൈയ്യും കൂപ്പി നടന്നു തുടങ്ങി. പ്രധാനമന്ത്രിയടങ്ങുന്ന ' ജനസേവകര്‍ ' സകല ജനങ്ങളെയും അഭിവാദ്യം ചെയ്തും ' ബഹുമാനിച്ചും ' ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണുമ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും ' ജനാധിപത്യം ' കാണാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാന്‍ തോന്നുന്നു. പണം വാരിയെറിഞ്ഞും വാഗ്ദ്ധാനപ്പെരുമഴകള്‍ പെയ്യിച്ചും രംഗം കൊഴുപ്പിച്ച് എങ്ങനെയെങ്കിലും അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു കസേര ഒപ്പിക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ചിരി വരുന്നു.     ജനങ്ങളെ കഴുതകളാക്കുന്നവര്‍ക്ക് ഈ ഗതി തന്നെ വരണം. ചിലപ്പോള്‍ , അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും , കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന്. അതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത് , ഈയടുത്ത് ഏതോ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണിലെ രംഗം. പാമ്പ് രൂപികളായ നേതാക്കള്‍ ഓന്തുകളായ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങളുമായി വരുന്ന രംഗം. പാമ്പുകള്‍ പരസ്പരം പറയുന്നതിങ്ങനെയാണ്: ' ഇവര്‍ക്ക് വേണ്ടത് വാഗ്ദ്ധാനങ്ങളാണ് , അതെത്രയും കൊടുത്തോളൂ. ഒന്നും പേടിക്കാനില്ല , അവര്‍ പെട്ടെന്നു മറന്നു പോകുന്ന കൂട്ടരാണ് '. ചിന്തിച

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം; ഈ ചോദ്യങ്ങള്‍ക്ക് ആരു മറുപടി പറയും?

    വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കെപിസിസി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനു സഹായകമാകുമെന്ന നിഗമനത്തിലാണിത്. എന്നാല്‍ , കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മത്സരത്തിനായി എത്തുന്നത് നിരവധി ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇട നല്‍കുന്നുണ്ട്. അതോടൊപ്പം , ഈ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിരുദ്ധമാകുമോ എന്ന പരിശോധനയും അനിവാര്യമാണ്.     ഒന്നാമതായി , ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ ബിജെപിക്കെതിരെയാണല്ലോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ മത്സരിക്കേണ്ടത്. എന്നാല്‍ , അദ്ദേഹം ബിജെപി ചിത്രത്തിലില്ലാത്ത ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ ഫലത്തില്‍ അവിടെ ബിജെപിയെ പ്രമോട്ട് ചെയ്യുന്ന ഒരു നീക്കമായി അതു മാറില്ലേ ? കേരളത്തില്‍ ആരെങ്കിലും ബിജെപിക്കെതിരെ മത്സരിക്കുമോ , മത്സരിക്കാമോ ?     രണ്ടാമതായി , രാഹ

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?

കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും. ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദേഹത്തിനെതിരെ പരാതികളുന്നയിച്ചു എന്നതിനുമപ്പ

പ്രളയം: ചില വിചാരങ്ങള്‍

കേരള ജനത അതിഭീകരമായ ദുരന്തങ്ങള്‍ക്കു നടുവില്‍ വിലപിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയവും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും സോയില്‍ പമ്പിങും അടങ്ങുന്ന ദുരന്തങ്ങളുടെ മഹാനിര ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന രൂപത്തില്‍ ജീവനുകള്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. വൃക്ഷങ്ങളും സസ്യലതാദികളും വീടുകളും കെട്ടിടങ്ങളും എല്ലാം പൊളിഞ്ഞും തകര്‍ന്നും വീണു കൊണ്ടിരിക്കുന്നു. ശവക്കല്ലറകളില്‍ നിന്നും മൃതശരീരങ്ങള്‍ പുറന്തള്ളപ്പെട്ട സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാസര്‍കോടും കണ്ണൂരിന്റെ ചില ഭാഗങ്ങളും ഒഴിച്ച് മിക്ക സ്ഥലങ്ങളും ദുരന്തത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ രുചിച്ചറിഞ്ഞു. ഇത്രത്തോളം ഭീകരമായ ഒരു സാഹചര്യം കേരളക്കാരായ നമ്മെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണെന്ന കാര്യം വിസ്മരിച്ചു കൂടാ.                 പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യന്‍ തന്നെ പ്രകൃതിയെ കൊന്നു തിന്നുന്ന പ്രവണത വര്‍ദ്ധിച്ചു വന്നപ്പോള്‍ , പ്രകൃതിക്കു സംരക്ഷണം ലഭിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന വലിയ പാഠം കേരളീയ ജനതക്ക് നല്‍കാന്‍ ഒരു വലിയ പ്രളയം തന്നെ വേണ്ടി വന്നു. പാഠങ്ങളുള്‍ക്കൊള്ളാനുള്ള സമയം അതിക്രമിച്ചിരിക്ക

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ

നമ്മുടെ ഭരണഘടനയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

' അഡ്മിനിസ് ‌ ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ ' യുടെ മുന് ‍ ഗവേഷണ വിഭാഗം തലവന് ‍ ഗൗതം പിംഗ്ലെ , ' നമ്മുടെ ഭരണഘടനയുടെ പ്രശ് ‌ നങ്ങള് ‍ ' എന്ന തലക്കെട്ടില് ‍ ഇന്ത്യയുടെ ഭരണഘടനാ നിര് ‍ മ്മാതാക്കള് ‍ ഭരണഘടനയില് ‍ ഉള് ‍ പ്പെടുത്തിയ മൂന്ന് പ്രധാന സംജ്ഞകളെ ചോദ്യം ചെയ്തു കൊണ്ടും അവരെ കണക്കിന് ആക്ഷേപിച്ചു കൊണ്ടും ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില് ‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി . ' ചില സുപ്രധാന പദങ്ങള് ‍ ഭരണഘടനയില് ‍ അശ്രദ്ധമായി ഉപയോഗിച്ച ഭരണഘടനാ നിര് ‍ മ്മാതാക്കള് ‍ , മനഃപ്പൂര് ‍ വ്വമല്ലാതെ തന്നെ , ചില മതങ്ങള് ‍ ക്ക് പ്രത്യേകാനുകൂല്ല്യങ്ങളും അധികാരങ്ങളും വകവെച്ചു കൊടുക്കുകയാണ് ചെയ്തത് ' എന്ന അദ്ദേഹത്തിന്റെ ആദ്യ വാക്കുകളില് ‍ തന്നെ ഭരണഘടനാ നിര് ‍ മ്മാതാക്കളെയും വിദേശ മതങ്ങളെയും അന്യവത്ക്കരിക്കാനുള്ള ശ്രമം കാണാം . കൂടാതെ , അവരുടെ പ്രവര് ‍ ത്തനങ്ങളും തീരുമാനങ്ങളും അംഗീകരിക്കാനാവാത്തതാണെന്ന തുറന്നു പറച്ചിലും അതിലടങ്ങിയിട്ടുണ്ട് . ഇന്ത്യയിലും ബ്രിട്ടനിലുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടുവോളം നേടിയ ഭര