Skip to main content

ശബരിമലയും മുത്ത്വലാഖും: മതവിരുദ്ധതയെ യുക്തിയാക്കുന്നതെന്തിന്?


കേരളജനത വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും അനന്തര സംഭവങ്ങളും. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങള്‍ പോലും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാഞ്ഞു തുടങ്ങിയപ്പോഴേക്കും ആഘോഷിക്കാന്‍ മറ്റൊരു മതവിഷയം തന്നെ നല്‍കിയതിന് മാധ്യമങ്ങള്‍ കേരളജനതയോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ടാകും.
ഏതായാലും, മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മതം യുക്തിരഹിതമാണ് എന്ന നിലപാട് സ്വീകരിക്കാനാണ് ഇപ്പോള്‍ മതവിശ്വാസികളും അനുകൂലികളും താല്‍പ്പര്യപ്പെടുത്തുന്നത് എന്നതാണ് ആശ്ചര്യകരം. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ജസ്റ്റിസ് ഇന്ദു മഹോല്‍ത്ര സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. മതവിഷയങ്ങളില്‍ യുക്തിയെ അന്വേഷിക്കരുത് എന്നാണവര്‍ പറഞ്ഞത്. മതം യുക്തിക്കു നിരക്കാത്തതാണെന്നു തോന്നിപ്പോകും ഇത്തരം പല വാക്കുകളും കേട്ടാല്‍. മതവിശ്വാസം യുക്തിരാഹിത്യവും മതവിരുദ്ധത യുക്തിയുമാക്കി മാറ്റാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ നടന്നു കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള യുക്തിവാദികളുടെയും മതവിരുദ്ധരുടെയും സംഘങ്ങള്‍ നടത്തുന്ന മതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഇതു വലിയ രീതിയില്‍ സഹായകമാവുന്നു എന്നതാണ് ആശങ്കാജനകമായ വസ്തുത. ഹൈന്ദാവാചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു വായ കീറി പ്രസംഗിക്കുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നത് മതം യുക്തിക്കു നിരക്കുന്നതല്ല എന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തി പരിശോധിച്ചു മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നു കരുതുന്നത് ശരിയല്ല എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും ഫലത്തില്‍ ഇതു സഹായിക്കുന്നത് മതവിരുദ്ധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നവരെയാണ്. മതേതരത്വം മതത്തെ തകര്‍ക്കലാണെന്നു മനസ്സിലാക്കിയവര്‍ മതത്തെ യുക്തിരാഹിത്യമാക്കി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, അറിയാതെ അവരെ സഹായിക്കുന്ന നടപടികള്‍ പൊതുസമൂഹത്തിന്റെയോ നേതാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത് എന്നു മാത്രം.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ വിധിയും കേരള ഗവര്‍ണ്‍മെന്റ് സ്വീകരിച്ച നിലപാടും സമത്വവും തുല്ല്യതയുമാണ് നീതിയെന്ന തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്തതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമത്വവും തുല്ല്യതയും നീതിയാണെന്ന വാദം മണ്ടത്തരമാണെന്ന് കേവലയുക്തി കൊണ്ട് ചിന്തിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രകൃതിയിലുള്ള സര്‍വ്വ വസ്തുക്കളും വ്യത്യസ്തവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. പ്രകൃത്യാ തന്നെ ഒന്നും തുല്ല്യമല്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കേവലയുക്തിയില്‍ കവിഞ്ഞതൊന്നും ആവശ്യമില്ല. നിലവില്‍ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന യുക്തിബോധത്തിലധിഷ്ഠിതമായ സമത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍, ഒരു പുരുഷന്‍ തനിക്ക് സ്ത്രീയെപ്പോലെ പ്രസവിക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്ന് ചോദിക്കുമ്പോള്‍ യുക്തിചിന്തകള്‍ക്കു വിരാമമിടേണ്ടി വരും.
<blackquote>ഇനി, ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ അടിസ്ഥാനത്തില്‍, 34 വയസ്സു വരെ പ്രായമുള്ള ഒരിന്ത്യന്‍ പൗരന് രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ അര്‍ഹതയില്ലാത്തത് സമത്വ നിയമത്തിനു വിരുദ്ധമല്ലേയെന്ന ചോദ്യത്തിനും ഈ 'സവിശേഷ' യുക്തിചിന്തക്ക് മറുപടിയുണ്ടാവില്ല. ഇന്ത്യന്‍ പൗരന്മാരെല്ലാം തുല്ല്യരായിരിക്കണമെന്ന നിയമം നിലവിലിരിക്കെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ മറ്റു ഇന്ത്യക്കാരെല്ലാം തന്നെ അദ്ദേഹത്തിനു വിവിഐപി സുരക്ഷ ആസ്വദിച്ചു കടന്നു പോകാന്‍ അവസരമൊരുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ തുല്ല്യതക്കു വേണ്ടി വാദിക്കുന്നവര്‍ വാ പൊളിച്ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും? ഇനിയും ധാരാളം ഉദാഹരണങ്ങള്‍ കാണാം. അവയിലെല്ലാം ഈ സമത്വ നിഷേധം മുഴച്ചു നില്‍ക്കുന്നതും കാണാം. യുക്തിയെന്താണെന്നു തിരിച്ചറിയാതെ മതവിശ്വാസങ്ങളിലും ആരാധനകളിലും യുക്തിയില്ലെന്നു വാദിക്കുന്നവരെപ്പറ്റി സഹതപിക്കാനല്ലാതെ മറ്റെന്തു ചെയ്യാന്‍?</blackquote>
ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനത്തിലും മുത്ത്വലാഖ് ഓര്‍ഡിനന്‍സ് വഴി നിരോധിച്ച മുത്ത്വലാഖ് നിയമവിധേയമാക്കുന്നതിലും മതപരവും ഭൗതികവുമായ പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്. അവ മനസ്സിലാക്കാന്‍ സഹിഷ്ണുത കാട്ടാത്തവര്‍ക്ക് അവ യുക്തിവിരുദ്ധമാണെന്നു തോന്നുന്നത് സ്വാഭാവികം തന്നെയാണ്. സ്ത്രീകളുടെ ആര്‍ത്തവശുദ്ധിയാണ് ശബരിമലയിലെ സ്ത്രീ നിരോധനത്തിന്റെ കാരണമെങ്കില്‍ മുത്ത്വലാഖ് നിയമവിധേയമാക്കിയത് മുസ്‌ലിം സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരൊറ്റ നിമിഷം കൊണ്ട് അവസാനിപ്പിക്കാനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ കൂടിയാണ്. അതല്ലാതെ, മൂന്ന് ത്വലാഖും ചൊല്ലുന്നതും ഒരു ത്വലാഖു മാത്രം ചൊല്ലുന്നതും തമ്മില്‍ മറ്റൊരു വ്യത്യാസവുമില്ല എന്ന വസ്തുത കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...