Skip to main content

ലോകം നിയന്ത്രിക്കുന്നത് ആര്? (ദേശാഭിമാനിയിലെ ലേഖനത്തിനു മറുപടി)








ദേശാഭിമാനിയിൽ സാബു ജോസ് എഴുതിയ എഴുതിയ 'സൈബോര്‍ഗുകള്‍ നാടുവാണിടും കാലം' എന്ന ലേഖനത്തിനു മറുപടി








































































































































































   ദേശാഭിമാനി വാരിക (2017 മാര്‍ച്ച് 12)യില്‍ സാബുജോസ് എഴുതിയ 'സൈബോര്‍ഗുകള്‍ നാടുവാണിടും കാലം' എന്ന ലേഖത്തില്‍ വന്ന അസംബന്ധങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ശാസ്ത്രീയ പുരോഗതികളെ സംബന്ധിച്ചുള്ള ലേഖനമായിരിക്കും എന്ന മുന്‍വിധിയോടെ വായന ആരംഭിച്ചുവെങ്കിലും ആദ്യ വാക്യം മുതല്‍ തുടങ്ങുന്ന വിഡ്ഢിത്തങ്ങളുടെ പരമ്പര വായന തുടങ്ങുന്നതോടെ 'ബഹുവേഗം പുരോഗമിക്കുന്നു' എന്നു കണ്ടെത്തി. അതോടെ വായനയുടെ രൂപവും മാറി. വിഡ്ഢിത്തങ്ങള്‍ പൊട്ടിച്ചിരിക്കാനുള്ള വക കൂടി നല്‍കിയതോടെ 'ഭൂരിപക്ഷം ആളുകളെ'യും വിഡ്ഢികളാക്കാനുള്ള ലേഖകന്റെ കുത്സിത ശ്രമം ചെറുക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായി.
'ഭൂമിയിലെ ജീവവര്‍ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്' എന്ന് പറയുന്നിടത്ത് നിന്നു തന്നെ അബദ്ധങ്ങള്‍ ആരംഭിക്കുന്നു. ജീവന്റെ ഉത്ഭവം തന്നെ പരിണാമം വഴിയാണെന്നാണ് അദ്ധേഹം വാദിക്കുന്നത്. 'നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നു'ണ്ടാകുന്നതാണ് പരിണാമം. എന്നാല്‍, 'ഭൂമിയിലെ ജീവവര്‍ഗങ്ങളുടെ ഉല്‍പ്പത്തി' ജീവന്റെ കൂടി ഉല്‍പ്പത്തിയാണ്. ജീവന്‍ ഉത്ഭവിച്ചത് ഇല്ലായ്മയില്‍ നിന്നാണ് എന്ന് മനസ്സിലാക്കാന്‍ 'കേവലയുക്തി' തന്നെ ധാരാളമല്ലേ? തുടര്‍ന്ന്, 'നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി'യെക്കുറിച്ച് അദ്ധേഹം സംസാരിക്കുന്നു. 'ഭൂമിയും ഭൗമജീവനും സൃഷ്ടിച്ചത് ഒരു 'ഇന്റലിജന്റ് ഡിസൈനര്‍' ആണെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നത്' എന്നു പറഞ്ഞ് 'ഭൂരിപക്ഷം ആളുകളും' വിഡ്ഢികളാണ്, വിശ്വസിക്കാന്‍ കഴിയാതെ വിശ്വസിക്കാന്‍ ശ്രമിക്കുകയാണവര്‍ എന്ന് തുടങ്ങി തങ്ങള്‍ മാത്രമാണ് ബുദ്ധിമാന്മാര്‍ എന്ന 'തമാശ'യെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ദൈവം (ഇന്റലിജന്റ് ഡിസൈനര്‍) എന്നൊരു ശക്തിയുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ നിരത്തി, യാഥാര്‍ത്ഥ്യം അതിനു നേരെ വിരുദ്ധമാണെന്ന് വാദിക്കാനാണ് അദ്ധേഹം ശ്രമിക്കുന്നത്. ഞാന്‍ ചോദിക്കട്ടെ, 'ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി' ദൈവത്തിന്റെ സാന്നിധ്യമല്ലേ സ്ഥാപിക്കുന്നത്? ലോകത്തെ 'ഭൂരിപക്ഷം ആളുകളും' ഈ കേവലയുക്തിയുടെയും കൂടി അടിസ്ഥാനത്തിലല്ലേ ഈ 'ഇന്റലിജന്റ് ഡിസൈനറി'ല്‍ വിശ്വസിക്കുന്നത്? (വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? (?)).
   ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന 'കേവലയുക്തി' യാഥാര്‍ത്ഥ്യമാകുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളമാണ്. കാരണം, മനുഷ്യന് അത്തരത്തിലൊന്ന് സാധിച്ചതായി ഇതുവരെ അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പരിണാമസിദ്ധാന്തത്തിനു കീഴില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയാത്ത വിധം അത്ഭുതാവഹമായ രീതിയില്‍ ഇല്ലായ്മയില്‍ നിന്ന് പുതുജീവന്‍ ഉണ്ടായിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം, മനുഷ്യനല്ലാത്ത മറ്റേതോ ഒരു ശക്തിക്ക് അതിന് സാധിക്കുമെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. '400 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് പരിണാമത്തിലൂടെ ജീവന്റെ ആദ്യ മുകുളങ്ങള്‍ ഭൂമിയില്‍ വിരിയാനാരംഭിച്ചത്' എന്ന് പറയുന്ന ലേഖകന്‍, അതിനു മുമ്പ് ഭൂമിയില്‍ ജീവനില്ലെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നുണ്ട്. മുമ്പില്ലാത്ത, എന്നാല്‍, പിന്നീടുണ്ടായ ജീവന്‍ പരിണാമത്തിലൂടെയല്ല ഉണ്ടായത് എന്നത് ദൈവസാന്നിധ്യത്തെ തുറന്നു കാട്ടുന്നു.
   പരിണാമവും പരിണാമ സിദ്ധാന്തവുമെല്ലാം സങ്കീര്‍ണ വിഷയങ്ങളാണെന്നും ഈ സങ്കീര്‍ണതയെ ഭയപ്പെട്ട്, 'ഇന്റലിജന്റ് ഡിസൈനറി'ല്‍ വിശ്വസിക്കുന്നവരാണ് 'ഭൂരിപക്ഷം ആളുകളും' എന്ന് പറയുന്നതിലൂടെ, 'ഭൂരിപക്ഷം ആളുകളും' വിഡ്ഢികളും സങ്കീര്‍ണതയെ ഭയപ്പെടുന്നവരുമാണ്, ഞങ്ങളാണ് യുക്തിയുടെ വക്താക്കള്‍ എന്ന അഹംഭാവത്തിലൂട്ടിയ സങ്കുചിത മനോഭാവമാണ് പ്രകടമാക്കുന്നത്. 'കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ഇപ്പോഴത്തെ കുരങ്ങന്മാരൊന്നും മനുഷ്യനാകാത്തതെന്നാണ്' എന്ന ചോദ്യത്തെ വിഡ്ഢിച്ചോദ്യമെന്ന് വിശേഷിപ്പിച്ച് വിശദാംശങ്ങളിലേക്കു കടക്കാതെ തടിതപ്പിയതിലും ഈ സങ്കുചിത മനോനില മുഴച്ചു നില്‍ക്കുന്നു.
'ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ ഉല്‍പ്പത്തിയുടെ കാരണം പരിണാമമാണെന്ന് വാദിച്ച ലേഖകന്‍, പ്രസ്താവ്യ 'കേവലയുക്തിക്കു നിരക്കാത്ത' ദൈവത്തിന്റെ സൃഷ്ടിപ്പിനെ, അഥവാ, 'ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ ദൈവവിശ്വാസത്തെ, 'ഇന്റലിജന്റ് ഡിസൈനിങി'ലുള്ള വിശ്വാസമായി പരിചയപ്പെടുത്തുന്നു. പിന്നീട്, ശാസ്ത്രം ഇത്തരമൊരു 'ഇന്റലിജന്റ് ഡിസൈനിങ്' നടത്താന്‍ തുടങ്ങിക്കഴിഞ്ഞു എന്ന് പറയുന്നു. മുമ്പ് പറഞ്ഞതു പോലെ, ദൈവത്തിനു പോലും സാധിക്കാത്തത് (?) ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതു തികഞ്ഞ അസംബന്ധമാണെന്ന് മനസ്സിലാക്കാന്‍ 'കേവലയുക്തി' മതിയാകില്ലേ? അതല്ല, 'യുക്തിവാദികള്‍'ക്കു മാത്രം മനസ്സിലാകുന്ന 'സങ്കീര്‍ണമായ ചിന്ത' ഇതിനാവശ്യമുണ്ടോ?
   'പ്രകൃതി നിര്‍ധാരണമാണ് പരിണാമത്തിന്റെ അടിസ്ഥാനശില' എന്ന വാദത്തില്‍ ജീവന്‍ പുതുതായി ഉണ്ടായതെങ്ങനെ എന്നതിന്റെ വിശദീകരണം ഇല്ല. പരിണാമത്തിന്റെ അടിസ്ഥാന വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് സ്വതന്ത്രമായ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് അദ്ധേഹം ശ്രമിക്കുന്നത്. ജീവന്‍ മുമ്പില്ലാത്തതും പിന്നീട് ഉണ്ടായതുമാണ് എന്നതില്‍ സംശയിക്കാനില്ലല്ലോ. കാരണം, ജീവന്‍ 'നിലവിലുള്ള മറ്റൊന്നില്‍' നിന്നാണുണ്ടായത് എന്ന് ശാസ്ത്രമോ ഏതെങ്കിലും ശാസ്ത്രജ്ഞനോ വാദിച്ചതായി കണ്ടിട്ടില്ല. യുക്തിപരമായ ചിന്തകളിലൂടെ മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യം, ജീവന്‍ പ്രകൃതി നിര്‍ധാരണത്തിന്റെ സൃഷ്ടിയല്ല, മറ്റേതോ ശക്തിയുടെ സൃഷ്ടിയാണ് എന്ന വസ്തുതയാണ്. അല്ലാതെ, എല്ലാം പ്രകൃതി നിര്‍ധാരണത്തിലൂടെ പൊട്ടിമുളച്ചതാണ് തുടങ്ങിയ കേവലം ഊഹാപോഹങ്ങളല്ല. 'ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍ഷിക വിപ്ലവത്തിന്റെ ആദ്യ കാലഘട്ടത്തിലായിരിക്കണം ആദ്യ ഡിസൈനര്‍ ജീവി പിറന്നത്' എന്നു പറയുന്നിടത്തു തന്നെ ഇത് സുവ്യക്തവുമാണ്.
പരിണാമത്തില്‍ സൂക്ഷ്മ ജീവികളില്‍ തുടങ്ങി സങ്കീര്‍ണഘടനയുള്ള സസ്തനികളില്‍ വരെയെത്തി നില്‍ക്കുന്ന പരിണാമത്തില്‍ മസ്തിഷ്‌ക്കമോ ബോധമോ ഇല്ലാത്ത മൈക്രോ ഓര്‍ഗനിസങ്ങള്‍ക്കു വരെ പങ്കുണ്ട് എന്ന് അദ്ധേഹം വാദിക്കുന്നുണ്ട്. സൃഷ്ടിവാദത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്ന കഴമ്പില്ലാത്ത വാദത്തെ വസ്തുതയായി അവതരിപ്പിക്കാന്‍ കൂടി ശ്രമിക്കുന്നു. എന്നാല്‍, ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇല്ലായ്മയില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിച്ച ദൈവം ('ഇന്റലിജന്റ് ഡിസൈനര്‍') തന്റെ സൃഷ്ടിപ്പ് നടപ്പാക്കുന്നത് മറ്റു സൃഷ്ടികളെ നിമിത്തമാക്കിയാണ്. കാരണങ്ങളിലൂടെ ലോകത്തെ നിയന്ത്രിക്കുകയാണ് ദൈവം. നിമിത്തങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിപ്പിലും ജൈവനിയന്ത്രണത്തിലും പ്രകടമായി തന്നെ കാണാന്‍ കഴിയും. അവക്കു പിന്നില്‍ ദൈവത്തിന്റെ സാന്നിധ്യം കാണേണ്ടതുണ്ടെന്നര്‍ത്ഥം. 'എഡ്വേര്‍കോ കാക് 2000ല്‍ സൃഷ്ടിച്ച അല്‍ബ എന്ന പ്രകാശിക്കുന്ന മുയല്‍' പൂര്‍ണമായും കാകിന്റെ സൃഷ്ടിയാണെന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ? 'വെള്ള മുയലിന്റെ ഡിഎന്‍എയില്‍ ഗ്രീന്‍ ഫഌറസെന്റ് ജെല്ലിഫിഷ് ഡിഎന്‍എ ഇംപ്ലാന്റേഷന്‍ നടത്തുക' എന്ന ചെറുകര്‍മ്മം ദൈവം നടപ്പിലാക്കിയത് കാകിന്റെ കരങ്ങളിലൂടെയാണ് എന്നതില്‍ കവിഞ്ഞ് മറ്റൊരു പങ്കും അദ്ധേഹത്തിന് ഈ വിഷയത്തില്‍ ഇല്ല എന്ന് മനസ്സിലാക്കാനും 'കേവലയുക്തി' മാത്രം മതി. 'സൃഷ്ടിക്കുവാനുള്ള ദൈവത്തിന്റെ മാത്രം അവകാശത്തിലേക്ക് മനുഷ്യന്‍ കടന്നു കയറാന്‍ പാടുണ്ടോ?' എന്ന ചര്‍ച്ചക്ക് ഒരു പ്രസക്തിയുമില്ല എന്നും ഇതിലൂടെ മനസ്സിലാകും. അതിനു ശേഷം 'ജെനിറ്റിക് എന്‍ജിനീയറിങി'ല്‍ പരിചയപ്പെടുത്തുന്ന മറ്റു കാര്യങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്.
   'ദൈവം സൃഷ്ടിച്ച നെല്ലും ഗോതമ്പും പച്ചക്കറിയുമൊന്നുമല്ല ഇന്ന് മനുഷ്യന്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. മനുഷ്യന്‍ തന്നെ ഡിസൈനറായി നിര്‍മിച്ചെടുത്തവയാണവ' എന്ന വാദം പൊട്ടിച്ചിരിക്കാനുള്ള വക നല്‍കി. 'കേവലയുക്തി'യുടെ പേരില്‍ 'ഭൂരിപക്ഷം ആളുകളും' വിഡ്ഢികളാണെന്ന് വാദിക്കാന്‍ ശ്രമിക്കുന്ന ലേഖകന്‍ ഈ വിഷയത്തില്‍ 'കേവലയുക്തി'യെ തള്ളിപ്പറയുന്നു. തട്ടിക്കൂട്ടിയ തന്റെ ഊഹാപോഹങ്ങള്‍ കുത്തിക്കുറിച്ച് വെക്കുന്ന അവസരവാദിയായിട്ടാണ് അദ്ധേഹം തന്നെത്തന്നെ അവതരിപ്പിക്കുന്നത്. ദൈവമുണ്ടാക്കുന്ന ധാന്യങ്ങളില്‍ ദൈവ നിമിത്തമെന്നോണം ചെറിയ ചില കൈക്രിയകള്‍ നടത്തുന്നു എന്നതിലുപരി മനുഷ്യന് ഇതില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് പറയേണ്ടതില്ലെന്ന് തോന്നുന്നു.
   'ജീവി വര്‍ഗങ്ങളില്‍ ഇത്തരം ഒരു ഡിസൈനിങ് നടത്തണമെങ്കില്‍ അതിന് ശേഷിയുള്ളത് മസ്തിഷ്‌ക്ക വളര്‍ച്ച കൂടുതലുള്ള ഹോമോസോപിയന്‍സിന് മാത്രമാണ്' എന്ന് ലേഖകന്റെ പരാമര്‍ശം പുനഃപരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. 'കേവലയുക്തി'യുടെ മാത്രം അടിസ്ഥാനത്തില്‍ തന്നെ, 'ഇന്റലിജന്റ് ഡിസൈനര്‍' അല്ലാത്ത മനുഷ്യന് പൂര്‍ണ്ണമായ രൂപത്തിലുള്ള 'ഇന്റലിജന്റ് ഡിസൈനിങ്' സാധ്യമാണെന്ന വാദം തന്നെ അബദ്ധജടിലമാണെന്ന് വ്യക്തമാകും. 'മസ്തിഷ്‌ക്ക വളര്‍ച്ച കൂടുതലുള്ള ഹോമോസോപിയന്‍സി'നെയും അത്രത്തോളം മസ്തിഷ്‌ക്ക വളര്‍ച്ചയില്ലാത്ത മറ്റു ജീവികളെയും സൃഷ്ടിച്ച യഥാര്‍ത്ഥ 'ഇന്റലിജന്റ് ഡിസൈനറു'ടെ ഡിസൈനിങിന്റെ ഭാഗമാകാനുള്ള ഭാഗ്യമാണ് മനുഷ്യന് ലഭിച്ചത് എന്നു പറയുന്നതാണ് ശരി. കാരണം, ഇത്രത്തോളം ബുദ്ധി വളര്‍ച്ചയുള്ള മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിച്ച മഹാശക്തിക്കു കഴിയാത്തത് തന്റെ സൃഷ്ടിക്കു കഴിയില്ലല്ലോ. വിവേചന ബുദ്ധിയുള്ള മനുഷ്യ സമൂഹം ദൈവത്തിന്റെ വിധികള്‍ നടപ്പിലാകാനുള്ള നിമിത്തങ്ങളും കാരണങ്ങളുമാകുന്നു എന്ന വിശ്വാസം തന്നെയാണ് അവര്‍ക്ക് ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊടുത്തതും അവരെ ദൈവാരാധാകരാക്കി മാറ്റിയതും. ഭൂമിയില്‍ മനുഷ്യ ജീവിതം ആരംഭിക്കുന്നതു മുതല്‍ തന്നെ അസാധാരണവും അത്ഭുതകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ദൈവവിശ്വാസം എന്തെന്ന് പഠിപ്പിക്കാന്‍ ദൈവം നിരവധി പ്രവാചകന്മാര്‍ക്ക് ബോധനം നല്‍കിയിരുന്നു എന്ന് ചരിത്രാവബോധമുള്ളവര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിയും. ഇതിന്റെ കൂടെ, യുക്തിപരമായ ചിന്തകള്‍ കൂടി കടന്നു വരുന്നതോടെ പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമാകും.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...